മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ആന്‍ ക്യാമ്പസുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു


കോഴിക്കോട്: മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിന് കീഴില്‍ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവര്‍ത്തിക്കുന്ന 29 ക്യാമ്പസുകളിലേക്കുള്ള 2025 വര്‍ഷത്തെ അഡ്മിഷന് ആരംഭിച്ചു. ഖുര്‍ആന്‍ പാരായണത്തില്‍ മികവ് പ്രകടിപ്പിക്കുന്ന മനഃപാഠ ശേഷിയുള്ള യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സ്കൂള്‍ 5,6 ക്ലാസുകളിലേക്കാണ് പ്രവേശനം. ഹിഫ്ള് പഠനത്തോടൊപ്പം പത്താം ക്ലാസ് വരേയുള്ള സ്കൂൾ വിദ്യാഭ്യാസവും കൂടി ലഭിക്കുന്ന രീതിയിലാണ് നാല് വർഷത്തെ കോഴ്സ് രൂപപ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റർ ചെയ്തവർക്ക് പ്രാഥമിക റൗണ്ടായ ഖുർആൻ പാരായണ ടെസ്റ്റ് ഫെബ്രുവരി രണ്ടാം വാരത്തിൽ മര്‍കസ് ഹിഫ്ള് കാമ്പസില നടക്കും. തുടര്‍ന്ന് മൂന്ന് മാസത്തെ ഓൺലൈൻ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുന്നതാണ്. ഇന്റർവ്യൂ ക്യാമ്പിലൂടെ ഒരു ജുസ്അ് മനഃപാഠമാക്കി ഫൈനല്‍ ഇന്റര്‍വ്യൂവില്‍ പാസാകുന്നവര്ക്കായിരിക്കും അഡ്മിഷന് ലഭിക്കുക. പ്രവേശനം ആഗ്രഹിക്കുന്നവർ മര്‍കസ് അഡ്മിഷന് വെബ്സൈറ്റായ https://admission.markaz.in വഴി ഓൺലൈനിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 9072500417, 9072350043
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം