പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് കാന്തപുരം ഉസ്താദുമായി കൂടിക്കാഴ്ച നടത്തി

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തുന്നു.

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തുന്നു.
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാവിലെ ഒമ്പതിന് കാരന്തൂർ മർകസിൽ നടന്ന കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ ബംഗാൾ ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മർകസിന്റെ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ സംസാരവിഷയമായി. ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി മർകസ് നടത്തുന്ന പദ്ധതികൾ ചോദിച്ചറിഞ്ഞ ഗവർണർ ആശംസയും പിന്തുണയുമറിയിച്ചു. ഇരുവരും തങ്ങൾ രചിച്ച പുസ്തകങ്ങൾ പരസ്പരം കൈമാറി.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം