മർകസ് ഖത്മുൽ ബുഖാരി, സനദ്ദാനം: ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി പ്രമുഖർ

മർകസ് സമ്മേളന ഫണ്ട് സമാഹരണം കെ പി സുലൈമാൻ ഹാജിയിൽ സ്വീകരിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു
മർകസ് സമ്മേളന ഫണ്ട് സമാഹരണം കെ പി സുലൈമാൻ ഹാജിയിൽ സ്വീകരിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു
കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ്ദാനം സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് സ്നേഹജനങ്ങൾ നൽകാറുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സാമൂഹിക-വ്യാവസായിക രംഗത്തെ പ്രമുഖർ. പൊതുജനങ്ങളുടെ കൂട്ടായ സഹകരണത്തോടെയും പിന്തുണയോടെയും പൊതുജനങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മർകസിന് ലഭിക്കുന്ന സ്വീകാര്യതകൂടിയാണ് സാമ്പത്തിക പിന്തുണകൾ. ഈമാസം 15,16,17 തിയ്യതികളിൽ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഫണ്ട് സമാഹരണം സാമൂഹിക പ്രവർത്തകനും അഹ്ദാബ് ഇന്റർനാഷണൽ സ്കൂൾ ചെയർമാനുമായ കെ പി സുലൈമാൻ ഹാജിയിൽ നിന്ന് ഏറ്റുവാങ്ങി മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു
സമ്മേളനത്തിന്റെ മുഖ്യ ആകർഷകമായ 16 ന് നടക്കുന്ന സനദ്ദാന പൊതുപരിപാടിയിൽ ജാമിഅ മർകസിൽ നിന്നും കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കി കർമരംഗത്ത് സജീവമായ 509 സഖാഫി പണ്ഡിതരാണ് ബിരുദം സ്വീകരിക്കുന്നത്. 17 ന് രാവിലെ ആറു മുതൽ പത്തുവരെ നടക്കുന്ന ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമത്തോടെ സമ്മേളന പരിപാടികൾക്ക് സമാപനമാകും. മൂന്നുദിവസങ്ങളായി നടക്കുന്ന പരിപാടികൾക്ക് ആഗോള പ്രശസ്തരായ പണ്ഡിതരും സാദാത്തുക്കളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും വിദ്യാഭ്യാസ പ്രവർത്തകരും നേതൃത്വം നൽകും. വിവിധ സുന്നി സംഘടനാ സ്ഥാപനങ്ങളും യൂണിറ്റുകളും കേന്ദ്രീകരിച്ച് സമ്മേളനത്തിന്റെ പ്രചാരണം നടത്തണമെന്നും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി സമ്മേളനം വിജയകരമാക്കണമെന്നും മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റി ആഹ്വാനം ചെയ്തു. ഫണ്ട് സമാഹരണം ഉദ്ഘാടന ചടങ്ങിൽ ജാമിഅ പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആശിഖ് സഖാഫി കണ്ണൂർ, കൺവീനർ വി പി മുഹമ്മദ് സഖാഫി വില്യാപ്പള്ളി, ഹസീബ് അസ്ഹരി സംബന്ധിച്ചു.
ഫുള്‍ ബോഡി മസാജ്, ഹിജാമ, സ്റ്റീം ബാത്ത്, കിഴി, ധാര, കപ്പിംഗ്, ഫേസ് മസാജ്, ഹെഡ് മസാജ് തുടങ്ങിയവയാണ് ഓഫറോടെ ലഭ്യമാവുക...
വിവിധ ആഡ് ഓണ്‍ കോഴ്സുകള്‍ക്കൊപ്പം സയന്‍സ്, കൊമേഴ്സ്, ഹുമാനിറ്റീസ് സ്ട്രീമുകളിലേക്കാണ് അഡ്മിഷന്...