വിദ്യാർഥികളിലെ അക്രമവാസന; സർക്കാർ നടപടിയെടുക്കണം : സി മുഹമ്മദ് ഫൈസി
ശഹബാസിന്റെ വീട് സന്ദർശിച്ചു...

വിദ്യാർഥികളുടെ മർദനമേറ്റ് മരണപ്പെട്ട മുഹമ്മദ് ശഹബാസിന്റെ വീട് സി മുഹമ്മദ് ഫൈസി സന്ദർശിക്കുന്നു.
ശഹബാസിന്റെ വീട് സന്ദർശിച്ചു...

വിദ്യാർഥികളുടെ മർദനമേറ്റ് മരണപ്പെട്ട മുഹമ്മദ് ശഹബാസിന്റെ വീട് സി മുഹമ്മദ് ഫൈസി സന്ദർശിക്കുന്നു.
താമരശ്ശേരി: പത്താം ക്ലാസ് വിദ്യാർഥികളുടെ മർദനമേറ്റ് മരണപ്പെട്ട താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ശഹബാസിന്റെ വസതി കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി സന്ദർശിച്ചു. പിതാവ് ഇഖ്ബാലിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച അദ്ദേഹം നീതിക്കായി എന്നും സുന്നി പ്രസ്ഥാനം കുടുംബത്തിന്റെ കൂടെയുണ്ടാവുമെന്ന് ഉറപ്പുനൽകി. പരലോക ക്ഷേമത്തിനായി പ്രത്യേക പ്രാർഥനയും നടത്തി.
സമപ്രായക്കാരുടെ കൂട്ടംചേർന്ന അക്രമത്തിൽ ഗുരുതര പരുക്കേറ്റ് ദാരുണമായി കൊല്ലപ്പെടേണ്ടി വന്നത് അങ്ങേയറ്റം ഭീകരമായ സാഹചര്യമാണെന്നും കൊലപാതകികൾക്ക് മാതൃകാപരമായ ശിക്ഷ നൽകാനും സമാന സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും സർക്കാർ സംവിധാനങ്ങൾ ജാഗ്രതപുലർത്തണമെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു. വിദ്യാർഥികളുടെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും ക്രിയാത്മക പരിഹാരം കാണുന്നതിനും പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് എം എ സംസ്ഥാന സെക്രട്ടറി മുഹമ്മദലി സഖാഫി വള്ളിയാട്, എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി സാബിത് അബ്ദുല്ല സഖാഫി വാവാട്, വി എം റശീദ് സഖാഫി കൂടെയുണ്ടായിരുന്നു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം