നവീകരണ പാഠങ്ങളാണ് ഹജ്ജിന്റെ ഉള്ളടക്കം: സി മുഹമ്മദ് ഫൈസി
മർകസ് ഹജ്ജ് പഠന ക്ലാസ് സമാപിച്ചു...

മർകസ് ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സി മുഹമ്മദ് ഫൈസി സംസാരിക്കുന്നു.
മർകസ് ഹജ്ജ് പഠന ക്ലാസ് സമാപിച്ചു...
മർകസ് ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സി മുഹമ്മദ് ഫൈസി സംസാരിക്കുന്നു.
കോഴിക്കോട്: മനുഷ്യനെ നവീകരിക്കാനുള്ള അനേകം കർമങ്ങളും സാഹചര്യങ്ങളുമടങ്ങിയതാണ് ഹജ്ജെന്നും ഹജ്ജിലൂടെ ഹൃദയ നൈർമല്യം സാധ്യമാവുമെന്നും കേന്ദ്ര ഹജ്ജ് കമ്മറ്റി അംഗവും മർകസ് ഡയറക്ടർ ജനറലുമായ സി മുഹമ്മദ് ഫൈസി. മർകസിന് കീഴിൽ ഈ വർഷം ഹജ്ജിന് പോകുന്ന തീർഥാടകർക്കുള്ള ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരന്തൂരിലെ മർകസ് സെൻട്രൽ ക്യാമ്പസിൽ നടന്ന ക്ലാസിൽ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് സന്ദേശ പ്രഭാഷണവും അനുഗ്രഹ പ്രാർഥനയും നിർവഹിച്ചു. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, കരീം സഖാഫി മായനാട് എന്നിവർ ഹജ്ജിന്റെ സാങ്കേതിക-ആരാധനാ മുറകൾ വിശദീകരിച്ച് സംസാരിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും തീർഥാടകർ സംബന്ധിച്ച ചടങ്ങിൽ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മുഹമ്മദലി സഖാഫി വള്ളിയാട് പ്രസംഗിച്ചു. ഉസ്മാൻ ഹാജി തലയാട്, സിദ്ദീഖ് തിരുവത്ര, മുഹമ്മദ് ശംവീൽ നൂറാനി സംബന്ധിച്ചു.
പ്രൗഢമായി മർകസ് ഹാദിയ കോൺവൊക്കേഷൻ...
തിരുചര്യകൾ ഉൾക്കൊണ്ട് ജീവിതം ക്രമീകരിക്കണം: കാന്തപുരം...
ആയുഷ് ചികിത്സകളോടൊപ്പമാണ് പുതിയ ഡിപാര്ട്മെന്റ് തുറക്കുന്നത്...
പ്രൗഢമായി മർകസ് ഹാദിയ കോൺവൊക്കേഷൻ...
© Copyright 2024 Markaz Live, All Rights Reserved