അൽ ബസ്മല: മർകസിൽ ദർസുകൾക്ക് പഠനാരംഭം കുറിച്ചു

മർകസിൽ നടന്ന ദർസ് പഠനാരംഭത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്നു.

മർകസിൽ നടന്ന ദർസ് പഠനാരംഭത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്നു.
കോഴിക്കോട്: വിശുദ്ധ റമളാനിലെ വാർഷിക അവധിക്ക് ശേഷം അധ്യയനമാരംഭിക്കുന്ന കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ദർസുകൾക്ക് മർകസിൽ പഠനാരംഭം കുറിച്ചു. സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പഠനാരംഭത്തിന് നേതൃത്വം നൽകി. നാടിന്റെ സാമൂഹികവും ആത്മീയവുമായ വളർച്ചക്ക് ഉപകാരപ്പെടുന്ന രീതിയിലായിരിക്കണം ദർസുകൾ പ്രവർത്തിക്കേണ്ടതെന്നും മതപരമായ അറിവുകൾ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും സമൂഹമധ്യേ മാതൃകായോഗ്യമായ ജീവിതം നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 ദർസുകളിലെ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.
രാവിലെ പത്തോടെ മർകസ് കൺവെൻഷൻ സെന്ററിൽ സയ്യിദ് ജസീൽ കാമിൽ പ്രാർഥനയോടെ ആരംഭിച്ച പഠനാരംഭ ചടങ്ങ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അബൂബക്കർ സഖാഫി പന്നൂർ ആമുഖ ഭാഷണം നടത്തി. സയ്യിദ് എം പി എസ് ആറ്റക്കോയ തങ്ങൾ, സയ്യിദ് ഹാശിർ സഖാഫി ഫറോക് സംബന്ധിച്ചു. അബ്ദുൽ ഖാദിർ സഖാഫി പൈലിപ്പുറം സ്വാഗതവും ഇഖ്ബാൽ സഖാഫി നന്ദിയും പറഞ്ഞു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം