മര്‍കസ് ഹിഫ്ള് അഡ്മിഷൻ ഏപ്രിൽ 20 വരെ


കോഴിക്കോട്: മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിന് കീഴില്‍ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവര്‍ത്തിക്കുന്ന 29 ക്യാമ്പസുകളിലേക്കുള്ള 2025 വര്‍ഷത്തെ അഡ്മിഷന് ഈ മാസം 20 ന് അവസാനിക്കും. ഖുര്‍ആന്‍ പാരായണത്തില്‍ മികവ് പ്രകടിപ്പിക്കുന്ന മനഃപാഠ ശേഷിയുള്ള യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ 5,6 ക്ലാസുകളിലേക്കാണ് പ്രവേശനം. ഹിഫ്ള് പഠനത്തോടൊപ്പം പത്താം ക്ലാസ് വരേയുള്ള സ്കൂൾ വിദ്യാഭ്യാസവും കൂടി ലഭിക്കുന്ന രീതിയിലാണ് നാല് വർഷത്തെ കോഴ്സ് രൂപപ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റർ ചെയ്ത് ഖുർആൻ പാരായണ ടെസ്റ്റിൽ പങ്കെടുത്തതിന് ശേഷം ഓൺലൈൻ ഇന്റർവ്യൂ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും. ഇതിൽ ഒരു ജുസ്അ് മനഃപാഠമാക്കുന്നവർക്കായിരിക്കും അന്തിമ അഭിമുഖത്തിലൂടെ പ്രവേശനം നൽകുക. താത്പര്യമുള്ളവർ മര്‍കസ് അഡ്മിഷന് വെബ്സൈറ്റായ https://admission.markaz.in വഴി ഓൺലൈനിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 9072500417, 9072350043
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം