മന്ത്രി പി രാജീവ് കാന്തപുരം ഉസ്താദിനെ സന്ദർശിച്ചു

കേരള വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കുന്നു.

കേരള വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കുന്നു.
കോഴിക്കോട്: കേരള വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. മർകസ് നോളേജ് സിറ്റിയിൽ ഇന്നലെ രാവിലെ നടന്ന 'വിഷണറി ടോക്കിന്' ശേഷമാണ് മന്ത്രി കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിലെത്തിയത്. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ സമകാലിക സാമൂഹ്യ സാഹചര്യങ്ങളും സംസാര വിഷയമായി. കൂടിക്കാഴ്ചയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി, മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ്, ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം