'പെണ്‍കരുത്തിന്റെ പൊരുള്‍' പുസ്തകം പ്രകാശനം ചെയ്തു

മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സ് വിദ്യാര്‍ഥിനികള്‍ തയ്യാറാക്കിയ 'പെണ്‍കരുത്തിന്റെ പൊരുള്‍' എന്ന പുസ്തകം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർ പ്രകാശനം ചെയ്യുന്നു

മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സ് വിദ്യാര്‍ഥിനികള്‍ തയ്യാറാക്കിയ 'പെണ്‍കരുത്തിന്റെ പൊരുള്‍' എന്ന പുസ്തകം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർ പ്രകാശനം ചെയ്യുന്നു
താമരശ്ശേരി: മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സിലെ ഏതാനും വിദ്യാര്‍ഥിനികളും പൂര്‍വ വിദ്യാര്‍ഥിനികളും ചേര്‍ന്ന് തയ്യാറാക്കിയ 'പെണ്‍കരുത്തിന്റെ പൊരുള്‍' എന്ന പുസ്തകം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർ പ്രകാശനം ചെയ്തു. ഇസ്ലാമിക ചരിത്രത്തില്‍ അതുല്യരായ പത്ത് വനിതകളുടെ ജീവിത വിശേഷങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മലൈബാര്‍ പ്രസ്സ് ആണ് പ്രസാധകര്.
ലാന്‍ഡ് മാര്‍ക്ക് വില്ലേജ് പബ്ലിക്ക് റിലേഷന്‍ മാനേജര്‍ ഫള്ലുല് ആബിദ് ആദ്യ കോപ്പി സ്വീകരിച്ചു. വിറാസ് ഗേള്‍സില്‍ നടന്ന ചടങ്ങില്‍ വടശ്ശേരി ഹസന് മുസ്ലിയാർ, എം.ടി. ശിഹാബുദ്ദീന് സഖാഫി, അബ്ദുല്ലാഹ് ഉനൈസ് നൂറാനി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി അണ്ടോണ സംബന്ധിച്ചു. പുസ്തകം സ്വന്തമാക്കാന്‍ +918304042634 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് പ്രസാധകര് അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം