കുടുംബിനികൾ സമൂഹത്തിൻ്റെ കാവൽക്കാർ - കാന്തപുരം ഉസ്താദ്
മർകസ് ഹാദിയ അക്കാദമിയിൽ പഠനാരംഭം ...

മർകസ് ഹാദിയ അക്കാദമിയിൽ പഠനാരംഭം ...

കാരന്തൂർ: സ്ത്രീകൾ സമൂഹത്തിൻ്റെ കാവൽക്കാരാണെന്നും അവർക്ക് അർഹമായ പരിഗണന നൽകുന്ന മതമാണ് ഇസ്ലാമെന്നും മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. കാരന്തൂർ മർകസ് ഹാദിയ അക്കാദമിയിലെ പഠനാരംഭ ചടങ്ങിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉൽകൃഷ്ടമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിൽ കുടുംബിനികൾക്ക് വലിയ പങ്കുണ്ട്. അതിന് അവരെ പ്രാപ്തരാക്കുകയും അർഹമായ സംവിധാനങ്ങൾ ഒരുക്കി കൊടുക്കുകയുമാണ് നാം ചെയ്യേണ്ടത്. ഹാദിയ എന്നാൽ സന്മാർഗത്തിലേക്ക് നയിക്കുന്നവൾ എന്നാണ് അർഥമാക്കുന്നത്. സമൂഹത്തെ സന്മാർഗത്തിലേക്ക് നയിക്കുന്നതിനു വേണ്ടിയുള്ള പ്രാപ്തിയാണ് ഹാദിയ പഠനത്തിലൂടെ ഓരോ വിദ്യാർഥിയും സ്വായത്തമാക്കുന്നതെന്നും ഉസ്താദ് പറഞ്ഞു.
പ്രിൻസിപ്പൽ മുഹമ്മദിന്റെ അധ്യക്ഷതയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പഠനാരംഭം ഉദ്ഘാടനം ചെയ്തു. വി എം റശീദ് സഖാഫി, മുഹമ്മദ് റാഫി സുറൈജി അസ്സഖാഫി, സമദ് സഖാഫി സംസാരിച്ചു. മുഹമ്മദ് സ്വാലിഹ് ശാമിൽ ഇർഫാനി, സയ്യിദ് ജഅ്ഫർ ഹുസൈൻ ജീലാനി, ശിഹാബുദ്ദീൻ, സി അബ്ദുറസാഖ്, അസ്ലം സഖാഫി, ഇ കെ ജാബിർ സഖാഫി, സൈദ് മുഹമ്മദ് പങ്കെടുത്തു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം