വിദ്യാഭ്യാസം ഭാവിയുടെ കരുതൽ : മന്ത്രി ഒ ആർ കേളു

മർകസ് ബോയ്സ് സ്കൂൾ അനുമോദന സംഗമം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുന്നു.

മർകസ് ബോയ്സ് സ്കൂൾ അനുമോദന സംഗമം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുന്നു.
കുന്ദമംഗലം: ഭാവിയുടെ കരുതലാണ് വിദ്യാഭ്യാസമെന്നും നല്ലൊരു സമൂഹത്തെ രൂപപ്പെടുത്താൻ വിദ്യ വലിയ ആയുധമാണെന്നും കേരള സംസ്ഥാന പട്ടികജാതി പട്ടികവകുപ്പ് മന്ത്രി ഒ ആർ കേളു. കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഉന്നത വിജയികൾക്കുള്ള പുരസ്ക്കാര സമർപ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഷിക പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ പൂർവ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡൻ്റ് ഷമീം കെ കെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം മൂസ്സക്കോയ, ഉനൈസ് മുഹമ്മദ്, ഫിറോസ് ബാബു കെ.എം, ബശീർ മാസ്റ്റർ, ഡോ. മുഹമ്മദ് യാസീൻ, അനീസ് ജി സംസാരിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം