അന്താരാഷ്ട്ര ഖുർആൻ സിമ്പോസിയത്തിൽ പങ്കെടുക്കാൻ ഡോ. അബ്ദുൽ ഹകീം അസ്ഹരി മലേഷ്യയിൽ


കോലാലമ്പൂർ: മലേഷ്യൻ പ്രധാന മന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് ഡെവലപ്മെന്റ് വിഭാഗം സംഘടിപ്പിക്കുന്ന വേൾഡ് ഹോളി ഖുർആൻ സിമ്പോസിയം 2025 ൽ പങ്കെടുക്കുന്നതിനായി ജാമിഉൽ ഫുതൂഹ് ചീഫ് ഇമാമും മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മലേഷ്യയിലെത്തി. തലസ്ഥാനമായ കോലാലമ്പൂരിൽ വെച്ച് നടക്കുന്ന സിമ്പോസിയം, ഖുർആനെ ആശ്ലേഷിക്കുക, നാഗരികതയിൽ ഇടപെടുക (Embracing the Quran, Engaging in Civilization) എന്ന പ്രമേയത്തെ ചർച്ച ചെയ്യും. ഓഗസ്റ്റ് 7 വ്യാഴാഴ്ചയാണ് പരിപാടി നടക്കുക. ലോകത്തെ പ്രമുഖ പണ്ഡിതന്മാരും ചിന്തകന്മാരും പങ്കെടുക്കുന്ന പരിപാടിയിൽ എക്സിക്യൂട്ടീവ് പ്രഭാഷണത്തിന് വേണ്ടിയാണ് ഡോ. അസ്ഹരി ക്ഷണിക്കപ്പെട്ടിട്ടുള്ളത്. ‘മർകസ് നോളജ് സിറ്റി: നാഗരികതയുടെ നിർമാണത്തിൽ ഖുർആനിക മൂല്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള മാതൃക’ എന്ന വിഷയത്തിലായിരിക്കും അദ്ദേഹത്തിന്റെ പ്രഭാഷണം. ഖുർആനിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നിർമിക്കപ്പെട്ട നഗരമെന്ന നിലയിൽ മർകസ് നോളജ് സിറ്റിയെ തേടിയെത്തുന്ന ആഗോള അംഗീകാരങ്ങളുടെ തുടർച്ചയായാണ് ഈ അവസരത്തെ കാണുന്നതെന്ന് അസ്ഹരി പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം