ദേശീയ ലൈബ്രേറിയൻ ദിനം; മർകസ് ലോ കോളജ് ലൈബ്രറിയൻമാരെ ആദരിച്ചു

ദേശീയ ലൈബ്രറിയൻ ദിനത്തിൽ മർകസ് ലോ കോളജ് ചീഫ് ലൈബ്രറിയൻ ശ്രീരാഗ് പൂനൂരിനെ ആദരിക്കുന്നു

ദേശീയ ലൈബ്രറിയൻ ദിനത്തിൽ മർകസ് ലോ കോളജ് ചീഫ് ലൈബ്രറിയൻ ശ്രീരാഗ് പൂനൂരിനെ ആദരിക്കുന്നു
നോളജ് സിറ്റി: ദേശീയ ലൈബ്രറേറിയൻ ദിനാഘോഷത്തിന്റെ ഭാഗമായി മർകസ് ലോ കോളേജിൽ ആദരവ് ചടങ്ങ് സംഘടിപ്പിച്ചു. കോളേജ് ജോയിന്റ് ഡയറക്ടർ ഡോ. സി അബ്ദുൽ സമദിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ഡോ. അഞ്ജു എൻ പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപകൻ സുരേഷ് മാമ്പറ്റ അനുമോദന പ്രഭാഷണം നടത്തി.
മർകസ് ലോ കോളജ് ചീഫ് ലൈബ്രറിയൻ ശ്രീരാഗ് പൂനൂർ, അസിസ്റ്റന്റ് ലൈബ്രറി അഞ്ജു റോയ് എന്നിവരെ കോളജ് മാനേജ്മെന്റ് ആദരിച്ചു. അഡ്മിനിസ്ട്രേറ്റർ ഷമീർ സഖാഫി മപ്രം, യൂണിയൻ ചെയർമാൻ ജോർജ് ജോസൂട്ടി എന്നിവർ സംബന്ധിച്ചു. ഐ ക്യു ഐ സി കോഡിനേറ്റർ ഇബ്റാഹീം മുണ്ടക്കൽ സ്വാഗതവും അഹമ്മദ് സ്വാലിഹ് നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം