ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ പുറത്തിറങ്ങി
നോളജ് സിറ്റിയിലെ ഹോട്ടല്‍ ഫെസിനിലാണ് കോഴ്സ് നടന്നത്...

ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പ്രഥമ ബാച്ച് വിദ്യാര്‍ഥികള്‍ മാനേജ്മെന്റിനൊപ്പം
നോളജ് സിറ്റിയിലെ ഹോട്ടല്‍ ഫെസിനിലാണ് കോഴ്സ് നടന്നത്...

ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പ്രഥമ ബാച്ച് വിദ്യാര്‍ഥികള്‍ മാനേജ്മെന്റിനൊപ്പം
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ഹോട്ടല്‍ ഫെസിനില് നടന്ന ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ പുറത്തിറങ്ങി. യേനപ്പൊയ യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ നടന്ന കോഴ്സിലെ ആദ്യ ബാച്ചാണ് ഇന്നലെ നടന്ന 'ഫെസ് ഓറ' ചടങ്ങില്‍ വെച്ച് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചത്. ബി ബി എ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്സുകള്‍ പൂര്‍ത്തീകരിച്ചവരാണ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചത്. ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. ഫെസ് ഇന്‍ മാനേജിങ് ഡയറക്ടര്‍ എം കെ ഷൗക്കത്ത് അലിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കലക്ടര്‍ ഡോ. മോഹനപ്രിയ ഐ എ എസ് ഉദ്ഘാടനം ചെയ്തു. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ബിരുദദാന പ്രഭാഷണവും സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് മുഖ്യ പ്രഭാഷണവും നടത്തി. സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, യെനപ്പോയ യൂണിവേഴ്സിറ്റി എച്ച് ഒ ഡി മെര്വിന് ജൈസണ് വാസ്, നോളജ് സിറ്റി അക്കാഡമിക് ഡയറക്ടര്‍ ഡോ. സയ്യിദ് നിസാം റഹ്മാന്, ഫെസ് ഇന്‍ ഡയറക്ടര്‍മാരായ മുഹമ്മദ് സര്‍ഫ്രാസ്, മുഹമ്മദ് റിയാസ്, സഫ് വാന്‍ എന്‍ ടി, കണ്‍സള്‍റ്റന്റ് മുഹമ്മദ് ഫസല്‍ ഒ, മര്‍കസ് ഡയറക്ടര്‍മാരായ മുഹമ്മദ് ഉനൈസ്, റഷീദ് സഖാഫി, ഷമീം കെ, അലിക്കുഞ്ഞി ദാരിമി, ഡോ. യു കെ മുഹമ്മദ് ശരീഫ്, ഹബീബ് റഹ്മാന്, സംബന്ധിച്ചു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം