അറബി വ്യാകരണശാസ്ത്ര കിതാബ് ടെസ്റ്റിൽ ഒന്നാം സ്ഥാനം നേടി ജാമിഅ മർകസ് വിദ്യാർഥി ഹാഫിള് സ്വലാഹുദ്ദീൻ ഹിമമി കടബ
അഭിമാനകരമായ നേട്ടം കൈവരിച്ച സ്വലാഹുദ്ദീനെ ജാമിഅ വിദ്യാർഥി യൂണിയനും അക്കാദമിക് കൗൺസിലും അഭിനന്ദിച്ചു....

അഭിമാനകരമായ നേട്ടം കൈവരിച്ച സ്വലാഹുദ്ദീനെ ജാമിഅ വിദ്യാർഥി യൂണിയനും അക്കാദമിക് കൗൺസിലും അഭിനന്ദിച്ചു....

മഞ്ചേശ്വരം: മഞ്ചേശ്വരം പാത്തൂർ മൻഹജുൽ ബദ്രിയ്യ എഡ്യൂ ആൻഡ് ചാരിറ്റി നടത്തിയ അറബി വ്യാകരണശാസ്ത്ര കിതാബ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജാമിഅ മർകസ് തഖസ്സുസ് വിദ്യാർഥി ഹാഫിള് സ്വലാഹുദ്ദീൻ ഹിമമി കടബ. കേരള, കർണാടക സംസ്ഥാനങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത 'ഖത്തറുന്നദ' കിതാബ് ടെസ്റ്റിലാണ് സ്വലാഹുദ്ദീൻ ഹിമമി മികച്ച പ്രകടനം നടത്തി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
മത വിദ്യാർഥികളിൽ ഭാഷാശാസ്ത്രത്തിലും ഇസ്ലാമിക പഠനത്തിലും താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കിതാബ് ടെസ്റ്റ് നടന്നത്. കാസർകോഡ് പുത്തിഗെ മുഹിമ്മാത്തുൽ മുസ്ലിമീൻ എഡ്യൂക്കേഷണൽ സെന്റർ പൂർവ വിദ്യാർഥിയാണ് സ്വലാഹുദ്ദീൻ. അഭിമാനകരമായ നേട്ടം കൈവരിച്ച സ്വലാഹുദ്ദീനെ ജാമിഅ വിദ്യാർഥി യൂണിയനും അക്കാദമിക് കൗൺസിലും അഭിനന്ദിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം