പ്രവാചകാനുരാഗത്തിന്റെ ദൃശ്യ സഞ്ചാരം തീർത്ത് ഹിജ്റ എക്സ്പെഡിഷൻ

മർകസിൽ നടന്ന ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ ഹിജ്റ എക്സ്പെഡിഷൻ ദൃശ്യാവിഷ്കാരം സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു.

മർകസിൽ നടന്ന ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ ഹിജ്റ എക്സ്പെഡിഷൻ ദൃശ്യാവിഷ്കാരം സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ജാമിഅ മർകസ് വിദ്യാർഥി സംഘടന ഇഹ്യാഉസ്സുന്നയുടെ ആഭിമുഖ്യത്തിൽ ഖാഫ് ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഹിജ്റ എക്സ്പെഡിഷൻ തിരുനബി ചരിത്രാവിഷ്കാരം പ്രൗഢമായി. ഇസ്ലാമിക സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച മക്കയിൽ നിന്നും മദീനയിലേക്കുള്ള തിരുനബിയുടെ പലായന വഴികളിലൂടെ പ്രമുഖ പണ്ഡിതൻ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി നടത്തിയ പഠനസഞ്ചാരത്തിന്റെ ദൃശ്യാവിഷ്കാരം സദസ്സിന് പുതിയ അനുഭവം സമ്മാനിച്ചു.
സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹിജ്റ നൽകുന്ന മഹത്തായ സന്ദേശങ്ങൾ കൂടുതലറിയാനും തിരുനബിയുടെ ജീവിത മാതൃകകൾ പഠനവിധേയമാക്കി ജീവിതത്തിൽ പകർത്താനും വിദ്യാർഥികളും സ്നേഹ ജനങ്ങളും ഉത്സാഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, ജാമിഅ മർകസ് മുദരിസുമാർ, സ്റ്റാഫ് അംഗങ്ങൾ, വിദ്യാർഥികൾ സംബന്ധിച്ചു. മിസ്അബ് പിലാക്കൽ സ്വാഗതവും ജദീർ അദനി നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം