വിറാസ് ലൈഫ് ഫെസ്റ്റിവല്‍ 'ഓഫ്-ആര്‍ക്രിനോ' പ്രഖ്യാപിച്ചു


താമരശ്ശേരി: വിറാസ് ലൈഫ് ഫെസ്റ്റിവല്‍ ഓഫ്-ആര്‍ക്രിനോ 2026യുടെ പ്രഖ്യാപനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് നിര്‍വഹിച്ചു. ജനുവരി ഒമ്പത് മുതല്‍ പതിനൊന്ന് വരെ മര്‍കസ് നോളേജ് സിറ്റിയിലെ സ്കൂള്‍ ഓഫ് ജൂറിസ്പ്രുഡന്‍സ് - വിറാസില്‍ വെച്ചാണ്് 'ഓഫ്-ആര്‍ക്രിനോ' നടക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി കേരളത്തിലെ സുന്നി മുസ്ലിംകളുടെ വൈജ്ഞാനികവും ആത്മീയവുമായ അസ്തിത്വത്തെ രൂപപ്പെടുത്തിയ പാരമ്പര്യത്തോടുള്ള ആദരവിനെ സൂചിപ്പിക്കുന്ന 'വിവേചനത്തിന്റെ സ്വരചിഹ്നങ്ങള്‍' (Diacritics of Discernment ) എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായി ഇരുന്നൂറിലധികം മത്സരങ്ങളാണ് ഉള്ളത്. നിയമ- ഭാഷാ മത്സരങ്ങള്‍ക്ക് പുറമെ പുതിയ കാലത്തോട് സംവദിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തരത്തില്‍ നിര്‍മിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള നിരവധി ഇനങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചാണ് ഇത്തവണ ഫെസ്റ്റ് ആവിഷ്കരിച്ചിട്ടുള്ളത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം