ജാമിഅ മര്‍കസ് ആര്‍ട്സ് ഫെസ്റ്റ് ഖാഫിന് ഇന്ന് തുടക്കം


കുന്ദമംഗലം: ജാമിഅ മര്‍കസ് വിദ്യാര്‍ഥി യൂണിയന് ഇഹ് യാഉസ്സുന്ന സംഘടിപ്പിക്കുന്ന ആര്‍ട്സ് ഫെസ്റ്റ് ഖാഫ് ദി ഒക്ടോ എഡിഷന് ഇന്ന്(ശനി) തുടക്കം. 13, 14 തിയ്യതികളിലായി മര്‍കസ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന നടക്കുന്ന ഫെസ്റ്റ് റെക്റ്റിഫയിംഗ് ദി വെര്‍ച്യൂസ്, മൂല്യശോഷണങ്ങള്‍ക്ക് തിരുത്ത് എന്ന പ്രമേയത്തിലാണ് നടക്കുന്നത്. ഇരുന്നൂറോളം മത്സരയിനങ്ങളിലായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1500 വിദ്യാര്‍ഥികള്‍ ഫെസ്റ്റില്‍ മാറ്റുരക്കും.
ഫെസ്റ്റിന്റെ ഭാഗമായി എട്ടിന പദ്ധതികള്‍ നടപ്പാക്കും. ഇന്ന് രാവിലെ ജാമിഅ മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് മുന്‍ വൈസ് ചാന്‍സിലര്‍ കെ.കെ.എന്‍ കുറുപ്പ് മുഖ്യാതിഥിയാവും. ജാമിഅ മര്‍കസ് ചാന്‍സിലര്‍ സി. മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപള്ളി, മറ്റു മുദരിസുമാര്‍ സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം