സ്ത്രീ രോഗ മെഡിക്കല്‍ ക്യാമ്പ് നാളെ മർകസ് നോളജ് സിറ്റിയില്‍


നോളജ് സിറ്റി: മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് & ഹോസ്പിറ്റലിലെ ഗൈനക്കോളജി ഡിപ്പാര്‍ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ രോഗ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (ശനി) രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ നോളജ് സിറ്റിയിലെ മര്‍കസ് യുനാനി മെഡിക്കൽ കോളജില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. വന്ധ്യത വിദഗ്ധയായ ഡോ. സല്‍മ ബാനു, ഗൈനക്കോളജി വിദഗ്ധ ഡോ. നഈമ എം.സി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. സൗജന്യ പരിശോധന, സൗജന്യ റെജിമിനല്‍ തെറാപ്പി, പാശോയ (ഫൂട് ബാത്ത്), സിറ്റ്സ് ബാത്ത്, ഹുമൂല് (ഇന്ട്രവജിനല് പെസറി) എന്നീ സേവനങ്ങള്‍ക്ക് പുറമെ 50 ശതമാനം കിഴിവോടെ ഹിജാമയും ക്യാമ്പില്‍ ലഭ്യമാക്കുന്നുണ്ട്. ആര്‍ത്തവ വേദന, ക്രമരഹിതമായ ആര്‍ത്തവം, അമിത രക്തസ്രാവം, അമിത വണ്ണം, മുഖക്കുരു, അമിത രോമ വളര്‍ച്ച, മുടി കൊഴിച്ചില്‍, പി.സി.ഒ.ഡി, പിഗ്മെന്റേഷന്, നിരാശ, സ്ലീപ് ഡിസോര്‍ഡര്‍, ക്ഷീണം, ശരീരം മെലിച്ചില്‍, വെള്ളപോക്ക്, ആര്‍ത്തവ വിരാമം, ചൊറിച്ചില്‍, മുഴകള്‍, വന്ധ്യതാ പ്രശ്നങ്ങള്‍ തുടങ്ങിയവക്കുള്ള ചികിത്സകളാണ് ക്യാമ്പില്‍ ലഭ്യമാക്കുന്നത്. ബുക്കിംഗിനും വിശദ വിവരങ്ങള്‍ക്കുമായി +91 6235 998 811, +91 6238 389 911 നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം