മർകസ് സനദ്ദാന സമ്മേളനം: പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു

മർകസ് സമ്മേളന പ്രചാരണ പോസ്റ്റർ സാദാത്തുക്കളുടെയും ഉലമാക്കളുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്യുന്നു

മർകസ് സമ്മേളന പ്രചാരണ പോസ്റ്റർ സാദാത്തുക്കളുടെയും ഉലമാക്കളുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്യുന്നു
കാരന്തൂർ: ഫെബ്രുവരി 5 ന് നടക്കുന്ന മർകസ് സനദ്ദാന സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് കേരളയാത്രയുടെ സമാപന വേദിയിൽ നടന്ന ചടങ്ങിൽ മലയാളം, ഇംഗ്ലീഷ്, കന്നഡ, തമിഴ്, അറബി, ഉറുദു ഭാഷാ പോസ്റ്ററുകളാണ് പ്രകാശനം ചെയ്തത്.
ജാമിഅ മർകസിലെ വിവിധ കുല്ലിയ്യകളിൽ നിന്ന് 517 സഖാഫികളും 31 കാമിൽ സഖാഫികളും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളുമാണ് ഇത്തവണ സനദ് സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സഖാഫി പ്രതിനിധി സമ്മേളനം, ദേശീയ വിദ്യാഭ്യാസ സംഗമം, ശിൽപശാലകൾ, സെമിനാറുകൾ തുടങ്ങിയ വിവിധ ഉപപരിപാടികളൂം ഫെബ്രുവരി ആദ്യ വാരത്തിൽ മർകസിൽ നടക്കും.
പോസ്റ്റർ പ്രകാശനത്തിന് സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, അബ്ദുൽ കരീം ഹാജി ചാലിയം, എ സൈഫുദ്ദീൻ ഹാജി, ഹനീഫ് ഹാജി ഉള്ളാൾ, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി, മുഹമ്മദ് കുഞ്ഞി സഖാഫി, വിഴിഞ്ഞം അബ്ദുറഹ്മാൻ സഖാഫി, ഉസ്മാൻ സഖാഫി തിരുവത്ര ഉൾപ്പെടെയുള്ള സാദാത്തുക്കളും ഉലമാക്കളും പ്രാസ്ഥാനിക നേതാക്കളും നേതൃത്വം നൽകി.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം