മർകസ് കോളേജിൽ യുവ സംരംഭക സംഗമം സംഘടിപ്പിച്ചു

മർകസ് കോളേജ് ഓഫ് ആർട്സ് & സയൻസ് കോളേജിൽ നടന്ന സ്റ്റാർടെക്സ് യുവ സംരംഭക സംഗമം മർകസ് മീഡിയ & കമ്മ്യൂണിക്കേഷൻ ജോയിൻ ഡയറക്ടർ മുഹമ്മദ് ഷമീം ഉദ്ഘാടനം നിർവഹിക്കുന്നു.

മർകസ് കോളേജ് ഓഫ് ആർട്സ് & സയൻസ് കോളേജിൽ നടന്ന സ്റ്റാർടെക്സ് യുവ സംരംഭക സംഗമം മർകസ് മീഡിയ & കമ്മ്യൂണിക്കേഷൻ ജോയിൻ ഡയറക്ടർ മുഹമ്മദ് ഷമീം ഉദ്ഘാടനം നിർവഹിക്കുന്നു.
കുന്ദമംഗലം: മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സംരംഭകത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്റ്റാർടെക്സ് യുവ സംരംഭക സംഗമം സംഘടിപ്പിച്ചു. കോളേജിലെ വിദ്യാർഥികളുടെ സംരംഭകത്വ മനോഭാവം വളർത്തുക, പുതിയ സംരംഭത്തിനുള്ള സപ്പോർട്ടുകൾ നൽകുക, വിവിധ ഗവൺമെന്റുകൾ നൽകുന്ന വിവിധ സ്കീമുകളെ പരിചയപ്പെടുത്തുക, പ്രഗൽഭ സംരംഭകരെ പരിചയപ്പെടുത്തുക എന്നീ ഉദ്ദേശത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി എക്സിബിഷൻ, ഐഡിയ പിച്ചിംഗ് കോമ്പറ്റീഷൻ എന്നിവയും നടന്നു.
പ്രോഗ്രാമിന്റെ ഉദ്ഘാടനം മർകസ് മീഡിയ & കമ്മ്യൂണിക്കേഷൻ ജോയിൻ ഡയറക്ടർ കെ.കെ ഷമീം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. രാഘവൻ സന്ദേശ പ്രഭാഷണം നടത്തി. യൂണിയൻ ചെയർമാൻ മുഹമ്മദ് സിനാൻ, കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർമാരായ ദിവ്യ, അഷറഫ്, വിനോദ് കുമാർ കെ.കെ തുടങ്ങിയവർ സംസാരിച്ചു. കാരാടൻ ലാൻഡ്സ് മാനേജിംഗ് ഡയറക്ടർ സുലൈമാൻ കാരാടൻ, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി, ബോൾസ്റ്റർ കോട്ടക്കൽ എംഡി ഡോ. ഷാഹുൽ ഹമീദ് നൂറാനി തുടങ്ങിയവർ പാനൽ ഡിസ്കഷനിൽ സംബന്ധിച്ച് സംസാരിച്ചു. ഉച്ചയ്ക്കു ശേഷം നടന്ന സെഷനിൽ കേരള സ്റ്റാർട്ട് അപ് മിഷൻ സീനിയർ ടെക്നോളജി ഫെലോ റോണി കെ റോയ് സംസാരിച്ചു. സംരംഭകത്വ വികസന ക്ലബ് കോർഡിനേറ്റർ ദിജിന സ്വാഗതവും ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഷജിത്ത് നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം