മർകസ് ഇമാം റബ്ബാനി പഞ്ചാബ് ക്യാമ്പസ്: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു


സർഹിന്ദ്: ഫെബ്രുവരി 11, 12 തീയതികളിൽ പഞ്ചാബിലെ സർഹിന്ദിൽ നടക്കുന്ന മർകസ് ഇമാം റബ്ബാനി ക്യാമ്പസ് ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിത പ്രമുഖർ, രാഷ്ട്രീയ നേതാക്കൾ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി എഡ്യു സമ്മിറ്റ്, പ്രിസം മീറ്റ്, ഉലമ കോൺഫറൻസ്, സുന്നി ഇജ്തിമാ തുടങ്ങിയ വിവിധ പരിപാടികൾ നടക്കും. സ്വാഗത സംഘം ഓഫീസ് വിദ്യാഭ്യാസ പ്രവർത്തകൻ മുഹമ്മദ് സാജിദ് കരട് ഉദ്ഘാടനം ചെയ്തു. ഉസാമ നൂറാനി, റശീദുദ്ദീൻ ശാമിൽ ഇർഫാനി, കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം