ജാമിഅ മര്‍കസ് തഖസ്സുസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു


കാരന്തൂര്‍: ജാമിഅ മര്കസിലെ ഒരു വര്‍ഷ തഖസ്സുസ് (ഫിഖ്ഹ്, അഖീദ) കോഴ്സിന്റെ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് ആരംഭിച്ചു. ആധുനിക കാലത്തെ കർമശാസ്ത്ര വ്യവഹാരങ്ങൾ, സങ്കീർണതകൾ, വിശ്വാസ ശാസ്ത്രം തുടങ്ങിയവയിൽ ആഴത്തിലുള്ള പഠനവും ഗവേഷണവും ഉറപ്പുവരുത്തുന്ന വിധമാണ് കോഴ്സ് തയ്യാറാക്കിയിട്ടുള്ളത്.
അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് രണ്ട് വര്‍ഷ മുത്വവ്വല്‍ റഗുലറായി പൂര്‍ത്തിയാക്കിയവര്‍ക്കാണ് പ്രവേശന യോഗ്യത. https://jamia.markaz.in/apply-thakassus.php എന്ന ലിങ്ക് മുഖേന മാർച്ച് 18 നകം ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രവേശന പരീക്ഷ മാർച്ച് 24 ചൊവ്വ രാവിലെ 9 മണിക്ക് മർകസിൽ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072 500 423, 9207 500 199, 9400 356 524.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം