ഒരുമയുടെ സന്ദേശവുമായി ഗ്രാന്‍ഡ് ഇഫ്താര്‍

ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഗ്രാന്‍ഡ് ഇഫ്താറില്‍ നിന്ന്

ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഗ്രാന്‍ഡ് ഇഫ്താറില്‍ നിന്ന്
നോളജ് സിറ്റി : ലോകം യുദ്ധക്കെടുതി അനുഭവിക്കുമ്പോഴും മനുഷ്യമനസ്സുകളെ അകറ്റുന്ന വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും ഒരുമയുടെ സന്ദേശവുമായി മര്‍കസ് നോളജ് സിറ്റിയില്‍ ഗ്രാന്‍ഡ് ഇഫ്താര്‍ സംഘടിപ്പിച്ചു. സമാധാനത്തിന്റെയും മാനവികതയുടെയും സന്ദേശം ഉയര്‍ത്തി പിടിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആതിഥേയത്വത്തിലാണ് ഗ്രാന്‍ഡ് ഇഫ്താര്‍ നടന്നത്. 25,000ത്തില്‍ പരം വിശ്വാസികള്‍ ഗ്രാന്‍ഡ് ഇഫ്താറില്‍ സംബന്ധിച്ചു.
ജാമിഉല്‍ ഫുതൂഹിലും പരിസരത്തുമായി ഒരേസമയം ഒരേഭക്ഷണമാണ് എല്ലാവര്ക്കും ലഭ്യമാക്കിയത്. വിവിധ നാടുകളില്‍ നിന്നുള്ള വിശ്വാസികള്‍ നേര്‍ച്ചയാക്കിയ 313 ആടും മറ്റ് വസ്തുക്കളും ഉപയോഗിച്ചാണ് ഗ്രാന്‍ഡ് ഇഫ്താറിനുള്ള ഭക്ഷണം തയ്യാറാക്കിയത്.
സംഗമത്തിന് ആശിര്‍വാദവുമായി നിരവധി ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും അഭ്യുദയകാംഷികളും ജാമിഉല്‍ ഫുതൂഹിലെത്തി.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം