ആത്മീയ സായൂജ്യമേകി മർകസ് പ്രാർഥന സമ്മേളനം

മർകസ് റമസാൻ ആത്മീയ സമ്മേളനത്തിൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തുന്നു.

മർകസ് റമസാൻ ആത്മീയ സമ്മേളനത്തിൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തുന്നു.
കോഴിക്കോട്: ആയിരം മാസങ്ങളുടെ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവിൽ മർകസിൽ സംഘടിപ്പിച്ച ആത്മീയ സമ്മേളനം പ്രൗഢമായി. ശനി ഉച്ചക്ക് ഒന്നിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്ത സമ്മേളനം വിവിധ ആത്മീയ-പഠന സെഷനുകളോടെ ഞായർ പുലർച്ചെ രണ്ടു വരെ നീണ്ടു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ആയിരങ്ങൾ സംബന്ധിച്ചു. ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്ത്വാർ, ദൗറത്തുൽ ഖുർആൻ, മഹ്ളറത്തുൽ ബദ്രിയ്യ, വിർദുല്ലത്വീഫ്, സകാത്ത് പഠന സംഗമം, ഖുർആൻ പ്രഭാഷണം തുടങ്ങിയ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
പ്രവാചക പ്രകീർത്തന കാവ്യമായ ഖസീദതുൽ വിത്രിയ്യ പാരായണത്തോടെ രാത്രി 10 : 30 നാണ് മർകസ് കൺവെൻഷൻ സെന്ററിൽ ആത്മീയ സമ്മേളനത്തിന്റെ മുഖ്യ ചടങ്ങുകൾക്ക് തുടക്കമായത്. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. വിശുദ്ധ റമസാനെ കൃത്യമായി ഉപയോഗപ്പെടുത്തുന്നത് ആത്മീയ ജീവിതത്തെ പുഷ്ടിപ്പെടുത്തുമെന്നും, ആത്മീയത സമാധാനവും സ്വസ്ഥതയും സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മീയ-പ്രാർഥന സദസ്സുകൾക്ക് സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ അൽ ബുഖാരി ബായാർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി നേതൃത്വം നൽകി. വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സിപി ഉബൈദുല്ല സഖാഫി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, മുഹമ്മദലി സഖാഫി വള്ളിയാട്, ബശീർ സഖാഫി കൈപ്പുറം, വി എം റശീദ് സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം