മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു

മർകസ് റൈഹാൻ വാലി വിദ്യാർഥി രചിച്ച കഥാസമാഹാരത്തിന്റെ കവർ പ്രകാശനം സി മുഹമ്മദ് ഫൈസി നിർവഹിക്കുന്നു.

മർകസ് റൈഹാൻ വാലി വിദ്യാർഥി രചിച്ച കഥാസമാഹാരത്തിന്റെ കവർ പ്രകാശനം സി മുഹമ്മദ് ഫൈസി നിർവഹിക്കുന്നു.
കാരന്തൂർ: മർകസ് റൈഹാൻ വാലി ഒമ്പതാം ക്ലാസ് വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച 'പന്തയത്തിൽ ജയിച്ച ആമ' എന്ന കഥാസമാഹാരത്തിന്റെ കവർ പ്രകാശനം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി നിർവഹിച്ചു. ചടങ്ങിൽ വിഎം റശീദ് സഖാഫി അധ്യക്ഷത വഹിച്ചു. റൈഹാൻ വാലി പ്രിൻസിപ്പൽ മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി, ഖലീൽ സഖാഫി, മാജിദ് സഖാഫി, ആഷിക് സഖാഫി, റാഷിദ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
കോഴിക്കോട് മുക്കം നെല്ലിക്കാപറമ്പ് സ്വദേശി പരേതനായ അബ്ദുൽ നാസർ-ത്വാഹിറ ദമ്പതികളുടെ മകനായ ഫാസിഹ് എട്ടാം ക്ലാസ് മുതലാണ് റൈഹാൻ വാലിയിൽ പഠനം ആരംഭിച്ചത്. ക്യാമ്പസിലെ പഠനാന്തരീക്ഷവും അധ്യാപകരുടെയും വിദ്യാർഥി കൂട്ടായ്മയുടെയും നിരന്തര പ്രോത്സാഹനവുമാണ് കഥാസമാഹാരത്തിന്റെ എഴുത്തിന് പ്രേരിപ്പിച്ചതെന്ന് ഫാസിഹ് പറഞ്ഞു.
വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി റൈഹാൻ വാലിയിൽ ആവിഷ്കരിച്ച ‘കൂട്ടുകാരുടെ പുസ്തകം’ എന്ന പദ്ധതിയിയുടെ ഭാഗമായി പുറത്തിറക്കുന്ന ആദ്യ പുസ്തകമാണ് ഫാസിഹിൻ്റേത്. ഓരോ വർഷവും ഈ പദ്ധതിയിലൂടെ ഓരോ പുസ്തകങ്ങൾ വെളിച്ചം കാണും. ഇതിനായി വിവിധ രചനാ പരിശീലനങ്ങളും ശിൽപശാലകളും കാമ്പസിൽ സംഘടിപ്പിച്ചുവരുന്നു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം