ജാമിഅ മർകസ് ഇന്റഗ്രേറ്റഡ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു


കാരന്തൂർ: ജാമിഅ മർകസിന് കീഴിൽ പ്രവർത്തിക്കുന്ന മർകസ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് കൗൺസിലിൻ്റെ വിവിധ കോഴ്സുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. മർകസ് എക്സലൻസ് അക്കാദമി, ഇസ്ലാമിക് റിസർച്ച് സ്റ്റഡീസ്, ഖുർആൻ റിസർച്ച് സ്റ്റഡീസ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇസ്ലാമിക പഠനവും ആധുനിക വിദ്യാഭ്യാസവും സമന്വയിപ്പിച്ച പഠന സംവിധാനമാണ് ഈ കോഴ്സുകളിൽ നടപ്പാക്കുന്നത്.
7-ാം ക്ലാസ് കഴിഞ്ഞ വിദ്യാർഥികൾക്ക് മർകസ് എക്സലൻസ് അക്കാദമി (മലയാളം, ഇംഗ്ലീഷ് മീഡിയം), 10-ാം ക്ലാസ് കഴിഞ്ഞ വിദ്യാർഥികൾക്ക് ഇസ്ലാമിക് റിസർച്ച് സ്റ്റഡീസ് ഹ്യുമാനിറ്റീസ്, കൊമേഴ്സ്, സയൻസ് സ്ട്രീമുകളും10-ാം ക്ലാസ് കഴിഞ്ഞ ഹാഫിളുകളായ വിദ്യാർഥികൾക്ക് ഖുർആൻ റിസർച്ച് സ്റ്റഡീസ് ഹ്യുമാനിറ്റീസ്, കൊമേഴ്സ് സ്ട്രീമുകളിലുമാണ് പഠനം തുടരാനാവുക. ജാമിഅ മർകസിലെ പ്രധാന ഉസ്താദുമാരുടെ ക്ലാസുകൾ, റെഗുലർ ഡിഗ്രി പഠനം, പിഎസ്സി-യുജിസി നെറ്റ് പോലുള്ള മത്സരപരീക്ഷാ പരിശീലനവും കോഴ്സുകളോടെപ്പം നൽകും.
പ്രവേശനം ആഗ്രഹിക്കുന്നവർ misc.markaz.in എന്ന വെബ്സൈറ്റ് ലിങ്ക് മുഖേന ഏപ്രിൽ 5 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. എൻട്രൻസ് പരീക്ഷ ഏപ്രിൽ 11 ന് ജാമിഅ മർകസിൽ നടക്കും. രജിസ്ട്രേഷൻ ഫീസ് ₹500 ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: +91 9207500886
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം