വിറാസില്‍ അഡ്മിഷൻ ആരംഭിച്ചു; മതപഠനത്തോടൊപ്പം നിയമ, മെഡിക്കല്‍ പഠനത്തിന് അവസരം


നോളജ് സിറ്റി: മത വിദ്യാഭ്യാസ രംഗത്ത് മുഖ്തസര്‍ പഠനത്തോടൊപ്പം ത്രിവത്സര എല്‍.എല്‍.ബിക്കും യുനാനി മെഡിക്കല്‍ പഠനത്തിനും അവസരം നല്കുന്ന മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ റിസേര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സിലേക്ക് (വിറാസ്) പ്രവേശനം ആരംഭിച്ചു. ഇസ്ലാമിക് സ്റ്റഡീസില്‍ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തീകരിച്ചവര്‍ക്കാണ് അവസരം. മര്‍കസ് നോളജ് സിറ്റി ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളജ്, മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് റെഗുലര്‍ പഠനത്തിന് അവസരമുള്ളത്. സിവില്‍ സര്‍വീസ് കോച്ചിംഗ്, ഇന്റര്‍ഫെയ്ത് സ്റ്റഡീസ്, ജുഡീഷ്യല്‍ സര്‍വീസ് കോച്ചിംഗ്, മെഡിക്കല്‍ എത്തിക്സ് ആന്‍ഡ് ബയോ എത്തിക്സ് വര്‍ക്ക്ഷോപ്പ്, ഫീല്‍ഡ് വര്‍ക്ക് ആന്‍ഡ് കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം, ആക്കാദമിക് റൈറ്റിംഗ്, പബ്ലിക്കേഷന്‍ സപ്പോര്‍ട്ട് എന്നിവയും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. അഡ്മിഷനും കോഴ്സുകളും സംബന്ധിച്ച വിവരങ്ങള്‍ക്കായി +91 62359 98824 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ www.wiras.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം