മർകസ് ആർട്സ് കോളേജ് ബിരുദദാനം പ്രൗഢമായി.
മികവുകൾ വ്യക്തിത്വത്തെ മിനുക്കുന്നതാവണം - കാന്തപുരം...

മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
മികവുകൾ വ്യക്തിത്വത്തെ മിനുക്കുന്നതാവണം - കാന്തപുരം...

മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കാരന്തൂർ: പഠന-ജീവിത കാലയളവിൽ ആർജിക്കുന്ന മികവുകളും നേട്ടങ്ങളും മനുഷ്യരുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും മിനുക്കുന്നതാവണമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്ന് ഈ വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിരുദങ്ങളും സ്ഥാനങ്ങളും കരസ്ഥമാക്കുമ്പോൾ മനസ്സ് കൂടുതൽ വിശാലമാവുകയാണ് ചെയ്യേണ്ടത്. മൂല്യങ്ങൾ കൈവിടാതെയാവണം എക്കാലവും ജീവിക്കേണ്ടത്. ചുറ്റുമുള്ളവരെ കാരുണ്യത്തോടെ നോക്കാനും മാതാപിതാക്കളെയും മുതിർന്നവരെയും ബഹുമാനിക്കാനും യോഗ്യതകൾ തടസ്സമാവരുതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് റാങ്ക് ജേതാവ് മുഹമ്മദ് സുഹൈൽ മുഖ്യാതിഥിയായിരുന്നു. ബി.എ, ബി.ബി.എ, ബി.കോം, ബി.എസ്.സി കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയ 217 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പുതിയ അക്കാദമിക് വർഷത്തെ ബ്രോഷർ പ്രകാശനവും ഡോക്യുമെന്ററി പ്രദർശനവും ചടങ്ങിന്റെ ഭാഗമായി നടന്നു.
പ്രൊഫ. സയ്യിദ് സാബൂർ ബാഹസൻ അവേലം, പ്രൊഫ. എ.കെ. അബ്ദുൽ ഹമീദ്, ഡോ. പി. രാഘവൻ, ഉനൈസ് മുഹമ്മദ്, വി.എം റഷീദ് സഖാഫി, അക്ബർ ബാദുഷ സഖാഫി, ഷമീം കെകെ സംസാരിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് അലി സഖാഫി വള്ളിയാട് സ്വാഗതവും അറബിക് ഡിപ്പാർട്മെന്റ് മേധാവി ഫാസിൽ നൂറാനി നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം