തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്


ബാലുശ്ശേരി: കടുത്ത വേനൽ ചൂടിൽ വലയുന്ന ജീവജാലങ്ങൾക്ക് ആശ്വാസമേകാനും വിദ്യാർഥികളിൽ സഹജീവി സ്നേഹം വളർത്താനുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂളുകൾക്ക് കീഴിൽ 'തണ്ണീർക്കുടം' പദ്ധതിക്ക് തുടക്കമായി. സ്കൂൾ പരിസരങ്ങളിൽ പക്ഷികൾക്കും മറ്റു ജീവികൾക്കും കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം എം.ജി.എസ് സി.എ.ഒ. വി.എം റശീദ് സഖാഫി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂളിൽ നിർവഹിച്ചു.
"സ്മൈൽ ക്ലബ്ബിൻ്റെ' ആഭിമുഖ്യത്തിൽ എം.ജി.എസിന് കീഴിലുള്ള 18 സ്കൂളുകളിലും വിദ്യാർഥികളുടെ വീടുകളിലും തണ്ണീർക്കുടങ്ങൾ സ്ഥാപിക്കും. പ്രകൃതിയോടും ജീവജാലങ്ങളോടും ആർദ്രതയുള്ള തലമുറയെ വാർത്തെടുക്കുകയെന്നതാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്. മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾ അക്കാദമിക് കോ-ഓർഡിനേറ്റർ മുഹമ്മദ് ശാഫി, സ്കൂൾ ഭാരവാഹികൾ പങ്കെടുത്തു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം