മലബാറിന്റെ പഴമക്കും പെരുമക്കുമൊപ്പം ഏറെ പുതുമകളും നിറച്ചാണ് എക്സ്പോ ക്രമീകരിച്ചിരിക്കുന്നത്...
ഫാനൂസ് ദി മലൈബാര്‍ എക്സ്പോ 2026 ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു
Markaz Live News
April 18, 2026
Updated
നോളജ് സിറ്റി : മര്‍കസ് നോളജ് സിറ്റിയില്‍ ഫാനൂസ് ദി മലൈബാര്‍ എക്സ്പോ 2026 ആരംഭിച്ചു. നോളജ് സിറ്റി റിസര്‍ച്ച് വിഭാഗമായ മലൈബാര്‍ ഫൗണ്ടേഷന് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റും ഡയറക്ടറേറ്റ് ഓഫ് എജുക്കേഷനും ചേര്‍ന്നാണ് ഫാനൂസ് എക്സ്പോ സംഘടിപ്പിക്കുന്നത്. മലബാറിന്റെ പഴമയും പെരുമയും പ്രതിനിധാനം ചെയ്യുന്നതും അതോടൊപ്പം ഏറെ പുതുമകള്‍ നിറച്ചുമാണ് ഫാനൂസ് എക്സ്പോ ക്രമീകരിച്ചിരിക്കുന്നത്.
ഒരുകാലത്ത് മലബാറില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങള്‍, വസ്തുക്കള്‍, പത്രങ്ങള്‍, മാസികകള്‍, കൈയ്യഴുത്തു പ്രതികള്‍, ബ്രിട്ടീഷ് പട്ടാളത്തൊപ്പി, പറങ്കിപ്പൂട്ട് തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ളതും അമൂല്യവുമായ വസ്തുക്കളാണ് എക്സ്പോയില്‍ ഒരുക്കിയിരിക്കുന്നത്. റീഡിംഗ് സ്പേസ്, ചില്‍ഡ്രന്‍സ് ആര്‍ട്ട് വാള്, ക്യാമറ പോയിന്റ് തുടങ്ങിയവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഗവേഷകര്‍ക്കും പൊതു ജനങ്ങള്‍ക്കും ഉപകരിക്കുന്ന മലബാറിന്റെ സമ്പന്നമായ പൈതൃകവും പാരമ്പര്യവും മനസിലാക്കാനുതകുന്നതാണ് ഫാനൂസ് എക്സ്പോ.
ജാമിഉല്‍ ഫുതൂഹിനോട് ചേര്‍ന്നുള്ള മലൈബാര്‍ റിസര്‍ച്ച് ഫൗണ്ടേഷന് ബില്‍ഡിംഗിലാണ് എക്സ്പോ നടക്കുന്നത്. മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. നിസാം റഹ്മാന്, ഡോ. റോഷന് നൂറാനി, യൂസുഫ് നൂറാനി, ഡോ. കെ സി അബ്ദുര്‍റഹ്മാന്‍ ഹികമി സംബന്ധിച്ചു.