മർകസ് ആർട്സ് കോളേജ് മെഗാ പ്ലേസ്മെന്റ് ഡ്രൈവ് നാളെ


കുന്ദമംഗലം: പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ തുടങ്ങിയ വിവിധ തലങ്ങളിൽ പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്കായി കാരന്തൂർ മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്ലേസ്മെന്റ് സെല്ലിന് കീഴിൽ സംഘടിപ്പിക്കുന്ന മെഗാ പ്ലേസ്മെന്റ് ഡ്രൈവ് നാളെ (ഏപ്രിൽ 20 തിങ്കളാഴ്ച) നടക്കും. രാവിലെ ഒമ്പതരയ്ക്ക് കോളേജിൽ നടക്കുന്ന പ്ലേസ്മെന്റ് ഡ്രൈവിൽ വിവിധ കമ്പനികളിലെ 100 ലധികം വരുന്ന ഒഴിവുകളിലേക്കുള്ള അഭിമുഖമാണ് നടക്കുക.
പുതിയ കാലത്തെ തൊഴിൽ ലഭ്യതയെ കുറിച്ച് ഉദ്യോഗാർഥികളിൽ അവബോധമുണ്ടാക്കുന്നതിനും യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമുള്ള ഒരു സംവിധാനം എന്ന നിലയിലാണ് കോളേജിന് കീഴിൽ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചിട്ടുള്ളത്. മർകസ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ജോലി ലഭ്യമാക്കുന്ന പദ്ധതിയും ഇതോടൊപ്പം ആരംഭിക്കും. ഇതിനായി ബിരുദ പഠനത്തോടൊപ്പം വിവിധ നൈപുണ്യ കോഴ്സുകൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം നാളെ രാവിലെ രാവിലെ ഒമ്പതരയ്ക്ക് കോളേജിൽ ഹാജരാവണമെന്നു പ്ലേസ്മെന്റ് കോർഡിനേറ്റർ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം