വനിതാ ആരോഗ്യ ക്യാമ്പ് ഇന്നും നാളെയും മർകസ് യുനാനിയിൽ

കാരന്തൂർ: സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന വനിതാ ആരോഗ്യ ക്യാമ്പ് ഇന്നും നാളെയും (ചൊവ്വ, ബുധൻ) കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റലിൽ നടക്കും. നിപുണരായ സ്ത്രീ ഡോക്ടർമാർ നേതൃത്വം നൽകുന്ന ക്യാമ്പിൽ വിവിധ സ്ത്രീരോഗങ്ങൾ, ജീവിതശൈലി മാറ്റം, വേനൽ എന്നിവമൂലം സ്ത്രീകളിൽ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവക്കുള്ള ചികിത്സയും ബോധവത്കരണവും നൽകും.
സൗജന്യ പരിശോധനയും വ്യക്തിഗത ഡയറ്റ് പ്ലാനും ഉറപ്പുനൽകുന്ന ക്യാമ്പിന്റെ ഭാഗമായി ഹിജാമ തെറാപ്പി 50 ശതമാനം കിഴിവിൽ ലഭ്യമാകും. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: 9562213535
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം