പരിസ്ഥിതി ദിനാചരണം: മർകസ് ആർട്സ് & സയൻസ് കോളേജിൽ വൃക്ഷത്തൈ നട്ടു


കുന്നമംഗലം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മർകസ് ആർട്സ് & സയൻസ് കോളേജിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ചു. കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സാലിഹ് ഒ. ഉദ്ഘാടനം ചെയ്തു.
കോളേജ് എൻ.എസ്.എസ്. കോർഡിനേറ്റർ വിനോദ് പി., നാച്ചുറൽ ക്ലബ് കോർഡിനേറ്റർ ഫാത്തിമ വി.ബി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ ഡോ. രാഘവൻ, അസിസ്റ്റന്റ് പ്രൊഫസർമാരായ ഷിബിൻ കുമാർ കെ.എം., നിഖിൽ ദേവ്, ഫാസിൽ കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ എൻ.എസ്.എസ്. വളണ്ടിയർമാരും നാച്ചുറൽ ക്ലബ് അംഗങ്ങളും സജീവമായി പങ്കാളികളായി. ക്യാമ്പസിൽ വിവിധയിടങ്ങളിലായി വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധത പങ്കുവെച്ചുകൊണ്ടാണ് പരിപാടി സമാപിച്ചത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം