മിഹ്റാസില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

രക്തദാനത്തില്‍ പങ്കാളികളായവര്‍ക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റിയാനസ് സുബൈര്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നു.

രക്തദാനത്തില്‍ പങ്കാളികളായവര്‍ക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റിയാനസ് സുബൈര്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നു.
നോളജ് സിറ്റി : കോഴിക്കോട് ബീച്ച് ആശുപത്രിയുടെയും എസ് വൈ എസ് സാന്ത്വനം മര്‍കസ് നോളജ് സിറ്റി യൂണിറ്റിന്റെയും സഹകരണത്തോടെ മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നോളജ് സിറ്റിയിലെ ജീവനക്കാരും വിദ്യാര്‍ഥികളും പൊതു ജനങ്ങളും ഉള്‍പ്പെടെ 50ല്‍ പരം പേര് രക്തദാനത്തില്‍ പങ്കാളികളായി. സര്‍ട്ടിഫിക്കറ്റ് നല്കി ഇവരെ അനുമോദിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റിയാനസ് സുബൈര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മിഹ്റാസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. പി വി ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ബ്ലഡ് ബേങ്ക് കോഡിനേറ്റര്‍ അഞ്ജുഷ, ഇബ്നു ബാസ്, അഫ്സല് കോളിക്കല്‍, എസ് വൈ എസ് സെക്രട്ടറി ഫസല്‍, സുബൈര്‍ ബീനാച്ചി, ശുഐബ്, ജ്യോതിഷ് പോള്‍ നേതൃത്വം നല്കി.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം