സഹപാഠിയുടെ പുസ്തകം വായിച്ച് മർകസ് ബോയ്സ് സ്കൂളിൽ വായനാഘോഷങ്ങൾക്ക് തുടക്കം


കാരന്തൂർ: സഹപാഠിയുടെ പുസ്തകം വായിച്ച് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ വിദ്യാർഥികളുടെ വായന വാരാചരണ ആഘോഷങ്ങൾക്ക് തുടക്കമായി. പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഫസീഹിന്റെ "പന്തയത്തിൽ ജയിച്ച ആമ" എന്ന പുസ്തകമാണ് വായന ദിനത്തിൽ വിദ്യാർഥികൾ വായിച്ചു തുടങ്ങിയത്. വാരാഘോഷത്തിന്റെ ഭാഗമായി പ്രതിജ്ഞ മരം, ക്വിസ് മത്സരം, വായന മത്സരം, ഉർദു ക്ലബ് ഉദ്ഘാടനം, പുസ്തക പരിചയം എന്നിവയും സംഘടിപ്പിച്ചു. ചടങ്ങുകൾ അബ്ദുൽ ജലീൽ എ പി ഉദ്ഘാടനം ചെയ്തു. ഉമൈർ വായന ദിന സന്ദേശം നൽകി. അധ്യാപകരായ ഹാഷിദ് കെ, സി പി ഫസൽ അമീൻ, ഷക്കീർ സി കെ, ജവാദ് കെ ടി, മെഹബൂബ് കെ, സഫിയുറഹ്മാൻ, സുഹൈല ടി പി, അൻവർ കെ സംബന്ധിച്ചു.
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം