മദീനത്തുന്നൂർ ഡൽഹി ക്യാമ്പസിന് തുടക്കമായി


ന്യൂഡൽഹി: മദീനത്തുന്നൂർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസിന്റെ ഡൽഹി ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചു. മദീനത്തുന്നൂറിൽ അഞ്ചു വർഷത്തെ പഠനം പൂർത്തിയാക്കിയ ശേഷം അവസാന രണ്ട് വർഷത്തെ Finishing & Research Studies കോഴ്സിനായി ഇരുപത് വിദ്യാർഥികളാണ് ഡൽഹി ക്യാമ്പസിലെത്തിയത്.
ചടങ്ങിൽ ഡൽഹിയിലെ വിവിധ മുഫ്തിമാർ, മൗലാനമാർ, ഖാരിമാർ, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു. ഡൽഹി മർകസ് ഡയറക്ടർ സിപി സ്വാദിഖ് നൂറാനി ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകനും മുഫ്തിയുമായ മുഫ്തി തസ്ലീം റസാ സാഹിബ്അ നുഗ്രഹ പ്രഭാഷണം നടത്തി. ഖാരി സഗീർ അഹ്മദ്, മൗലാന വാഹിദ് റസ്വി, മൗലാന ഫഹീം ഖാദിരി, മൗലാന ഇസ്ലാം ഖാദിരി, ശിബ്ലി താഹിർ നൂറാനി, ഇക്രാം നൂറാനി അസ്സഖാഫി ചടങ്ങിനെ അഭിസംബോധന ചെയ്തു.
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം