അല്‍മൗലിദുല്‍ അക്ബര്‍: സ്വാഗതസംഘ രൂപീകരണ യോഗം നാളെ നോളജ് സിറ്റിയില്‍
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനം...

ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനം...

നോളജ് സിറ്റി : മര്‍കസിന് കീഴില്‍ വര്‍ഷങ്ങളായി നടന്നുവരാറുള്ള അല്‍മൗലിദുല്‍ അക്ബര്‍ ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കും. പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ആത്മീയ സമ്മേളനത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം നാളെ (വെള്ളി) ഉച്ചക്ക് 2.30-ന് നോളജ് സിറ്റിയില്‍ വെച്ച് നടക്കും. റബീഉല്‍ അവ്വലിലെ ആദ്യ തിങ്കളാഴ്ച ദിവസം നടക്കുന്ന സമ്മേളനത്തില്‍ നാടിന്റെ നാനാ ദിക്കുകളില്‍ നിന്നും വിദേശത്തു നിന്നുമുള്പ്പെടെയുള്ളവരാണ് സംബന്ധിക്കാറുള്ളത്. വിളംബര റാലി, സുഹ്ബ സഹവാസ ക്യാമ്പ്, ശമാഇല്‍ പ്രഭാഷണം, മഹബ്ബ സെമിനാര്‍, സ്നേഹ സന്ദേശ ജാഥ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
സ്വാഗതസംഘ രൂപീകരണ യോഗം മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിര്‍വഹിക്കും. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിക്കും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തന്നൂര്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, എ പി കരീം ഹാജി ചാലിയം, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, അലവി സഖാഫി കായലം തുടങ്ങിയവര്‍ സംബന്ധിക്കും.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം