'ഉഫുഖ്' ഇന്റഗ്രേറ്റഡ് സ്റ്റുഡൻ്റ്സ് ക്യാമ്പ് നാളെ മർകസിൽ


കാരന്തൂർ: ജാമിഅ മർകസിൻ്റെ വിവിധ ഇന്റഗ്രേറ്റഡ് കാമ്പസുകളിൽ പഠിക്കുന്ന ഉസൂലുദ്ദീൻ വിദ്യാർഥികൾക്കായുള്ള ദ്വിദിന ശിൽപശാല 'ഉഫുഖ്' നാളെ (വ്യാഴം) മർകസിൽ ആരംഭിക്കും.
ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മർകസിൻ്റെ വിവിധ ഇൻ്റഗ്രേറ്റഡ് കാമ്പസുകളിൽ നിന്നുള്ള 200 ഓളം വിദ്യാർഥികൾ പങ്കെടുക്കും. വ്യക്തിത്വ വികസനം, അക്കാദമിക് മികവ്, നേതൃഗുണം എന്നിവ ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, മുഹിയുദ്ദീൻ സഅദി കൊട്ടുക്കര, കുഞ്ഞ് മുഹമ്മദ് സഖാഫി പറവൂർ, ബശീർ സഖാഫി കൈപ്പുറം, വിഎം റഷീദ് സഖാഫി മങ്ങാട്, സി പി ഉബൈദുല്ല സഖാഫി, ഡോ. അബ്ദുല്ല കുട്ടി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം