മർകസ് ഹയർസെക്കൻഡറി സ്കൂളിൽ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു

മർകസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഹിരോഷിമ ദിനാചരണത്തിൽ വിദ്യാർഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു.

മർകസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഹിരോഷിമ ദിനാചരണത്തിൽ വിദ്യാർഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു.
കാരന്തൂർ: ഹിരോഷിമ ദിനത്തിന്റെ ഭാഗമായി മർകസ് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു. യുദ്ധത്തിന്റെ ഭീതിജനകമായ അവസ്ഥയും ലോക സമാധാനത്തിന്റെ പ്രാധാന്യവും പ്രത്യേക അസംബ്ലിയിൽ വിളംബരം ചെയ്തു. കൂടാതെ യുദ്ധവിരുദ്ധ പ്രതിജ്ഞയും റാലിയും നടത്തി.
സ്കൂൾ പ്രിൻസിപ്പൽ കെ ബഷീർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനീസ് മുഹമ്മദ് ജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഹമ്മദ് സുഹൈൽ ഒ പി മുഖ്യപ്രഭാഷണം നടത്തി. യൂനുസ് എം, ജ്യോതിഷ് കെ വി എന്നിവർ ആശംസകൾ അറിയിച്ചു. നജ്മുദ്ദീൻ പി എ സ്വാഗതവും അഹമ്മദ് കെ വി നന്ദിയും പറഞ്ഞു.
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില് തന്നെയാണ് നല്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം