അന്താരാഷ്ട്ര മീലാദ് സമ്മേളനവും അൽ മൗലിദുൽ അക്ബറും വിജയിപ്പിക്കുക: സുന്നി വിദ്യാഭ്യാസ ബോർഡ്


കോഴിക്കോട്: ഈ മാസം 17-ന് മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന അൽ മൗലിദുൽ അക്ബറും സെപ്റ്റംബർ അഞ്ചിന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനവും വിജയിപ്പിക്കണമെന്ന് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് യോഗം ആഹ്വാനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത സെൻ്ററിൽ ചേർന്ന യോഗം കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ കെ അബ്ദുൽ ഹമീദ് സ്വാഗതവും പ്രൊഫ. കെ എം എ റഹീം നന്ദിയും പറഞ്ഞു. സി പി സൈതലവി ചെങ്ങര വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, ടി അബൂഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, സി മുഹമ്മദ് ഫൈസി, പി എസ് കെ മൊയ്തു ബാഖവി മാടവന, അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം, മാളിയേക്കൽ സുലൈമാൻ സഖാഫി, അബ്ദുർറഹ്മാൻ ദാരിമി കുറ്റമ്പാറ, എ സൈഫുദ്ദീൻ ഹാജി, മജീദ് കക്കാട്, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, മുസ്തഫ കോഡൂർ, കെ കെ അബ്ദുർറഹ്മാൻ മുസ്ലിയാർ ആലുവ, സുലൈമാൻ സഖാഫി കുഞ്ഞുകുളം, ഇ യഅ്ഖൂബ് ഫൈസി, അബ്ദുൽ ഖാദിർ മദനി പള്ളങ്കോട്, കെ കെ മുഹമ്മദലി ഫൈസി വയനാട്, അബ്ദുർറഹ്മാൻ മദനി ജപ്പു, ഉമർ മദനി പാലക്കാട്, കെ കെ എം കാമിൽ സഖാഫി മംഗലാപുരം, ഹാജി അബ്ദുന്നാസിർ ഹിശാമി ഊട്ടി, വി എച്ച് അലി ദാരിമി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ക പി സി ഇബ്റാഹീം, അഹ്മദ് കുട്ടി ബാഖവി ബത്തേരി സംബന്ധിച്ചു.
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില് തന്നെയാണ് നല്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം