ഏഴാമത് ശമാഇലു റസൂല്‍ സെപ്റ്റംബര്‍ ആദ്യ വാരം; രജിസ്ട്രേഷന് ആരംഭിച്ചു
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും...

ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും...

നോളജ് സിറ്റി: ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്കുന്ന 'ശമാഇലു റസൂല്‍' പ്രവാചക ജീവിത പഠന കോഴ്സ് ഏഴാം എഡിഷനിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. 'തിരുനബിയുടെ വീടും കുടുംബവും' എന്ന വിഷയത്തിലാണ് ഇത്തവണ ശമാഇലു റസൂല്‍ കോഴ്സ് നടക്കുന്നത്. പ്രവാചകര്‍ തിരുനബി(സ്വ) യുടെ ജീവിതമാതൃകകൾ അടുത്തറിഞ്ഞ് ജീവിതത്തില്‍ പുതുമകള്‍ സൃഷ്ടിക്കുന്നതിനുള്ള അവസരമായാണ് കോഴ്സ് ആവിഷ്കരിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ ആദ്യ വാരത്തിലെ ഏഴു ദിവസങ്ങളിലായാണ് കോഴ്സ് നടക്കുന്നത്. ആദ്യ ആറു ദിവസങ്ങളില്‍ ഓണ്‍ലൈനായും സമാപന സെഷൻ മര്‍കസ് നോളജ് സിറ്റിയില്‍ വെച്ചുമാണ് നടക്കുക. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സമാപന ദിവസം നടക്കും. മലയാളം, ഉര്‍ദു ഭാഷകളില്‍ നടക്കുന്ന പഠന ക്ലാസില്‍ പ്രായഭേദമന്യേ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അവസരമുണ്ട്.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി +91 8086881019 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം