മർകസ് റൈഹാൻവാലി-ഐഷോർ നബിദിന വിളംബര റാലി വർണാഭമായി

മർകസ് റൈഹാൻവാലി-ഐ ഷോർ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന നബിദിന വിളംബര റാലിയിൽ നിന്ന്.

മർകസ് റൈഹാൻവാലി-ഐ ഷോർ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന നബിദിന വിളംബര റാലിയിൽ നിന്ന്.
കാരന്തൂർ: നബിദിനത്തെ വരവേറ്റ് മർകസ് ഓർഫനേജ് റൈഹാൻ വാലിയിലെയും ഐ-ഷോർ അക്കാദമിയിലെയും വിദ്യാർഥികൾ സംയുക്തമായി നടത്തിയ 'ത്വലഅൽ ബദ്റു' വിളംബര റാലി വർണാഭമായി. ക്യാമ്പസ് മീലാദ് ക്യാമ്പയിൻ 'അൽ മഹബ്ബ'യുടെ ഭാഗമായി നടന്ന റാലിയിൽ ദഫ്, സ്കൗട്ട്, ഫ്ളവർഷോ ടീമുകൾ അണിനിരന്നു. വിദ്യാർഥി കൂട്ടായ്മകളായ ഹിറ, ഇസ്റ, സ്മൈൽ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്.
മർകസ് ക്യാമ്പസിൽ ഉസ്താദ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഡയറക്ടർ സി.പി ഉബൈദുല്ല സഖാഫി, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിളംബര റാലിക്ക് സ്വീകരണം നൽകി. റൈഹാൻ വാലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.പി സിറാജുദ്ദീൻ സഖാഫി, പ്രിൻസിപ്പൽ മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി നേതൃത്വം നൽകി.
മൗലിദ് പാരായണം, ഗ്രീൻ സുന്ന; കാമ്പസ് ക്ലീനിങ്, ഹിറയൊലി, മജ്ലിസുൽ മഹബ്ബ, മധുരമൊഴി ടോക്ക് സീരീസ്, ഹണി ഫോർ ഹബീബ്, ആരംഭപ്പൂ-അനുസ്മരണ സംഗമം, കലാ-സാഹിത്യ മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുക.
വിളംബര റാലിയിൽ ഇസ്മാഈൽ മദനി, മൊയ്തീൻ കുട്ടി സഖാഫി, ആശിഖ് സഖാഫി മാമ്പുഴ, മാജിദ് സഖാഫി, ആശിഖ് സഖാഫി അരീക്കോട്, ഖലീൽ സഖാഫി, ഇല്യാസ് സഖാഫി, റാശിദ് സഖാഫി, റശീദ് സഖാഫി, ആസിഫ് നഈമി തുടങ്ങിയ അധ്യാപകരും സ്റ്റാഫ് അംഗങ്ങളും വിദ്യാർഥി പ്രതിനിധികളും സംബന്ധിച്ചു.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം