തിരുനബി ദർശനങ്ങൾ മനുഷ്യനെ നവീകരിക്കുന്നത്: കാന്തപുരം ഉസ്താദ്
മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി ...

നബിദിനാഘോഷത്തിന്റെ ഭാഗമായി മർകസിൽ നടന്ന ക്യാമ്പസ് മൗലിദിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി ...

നബിദിനാഘോഷത്തിന്റെ ഭാഗമായി മർകസിൽ നടന്ന ക്യാമ്പസ് മൗലിദിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കോഴിക്കോട്: തിരുനബി(സ്വ)യുടെ ജീവിത മാതൃകകളും ദർശനങ്ങളുമെല്ലാം മനുഷ്യനെ നവീകരിക്കാനുള്ളവയാണെന്നും അവ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാൽ സമാധാനവും സുസ്ഥിതിയും സാധ്യമാവുമെന്നും മർകസ് ജനറൽ സെക്രട്ടറി ഉസ്താദ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. മർകസ് മീലാദ് ക്യാമ്പയിൻ അൽമഹബ്ബയുടെ ഭാഗമായി നടന്ന ക്യാമ്പസ് മൗലിദിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മർകസ് സെൻട്രൽ ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ സ്റ്റാഫ് അംഗങ്ങളും വിദ്യാർഥികളും സംബന്ധിച്ച സംഗമത്തിൽ ആത്മീയ-നബികീർത്തന പരിപാടികൾ നടന്നു. മർകസ് വൈസ് പ്രസിഡന്റ് വി.പി.എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി.
കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുല്ല സഖാഫി മലയമ്മ, ബഷീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, നൗഷാദ് സഖാഫി കൂരാറ, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, സൈനുദ്ദീൻ അഹ്സനി മലയമ്മ, അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം, ഡയറക്ടറേറ്റ് അംഗങ്ങൾ സംബന്ധിച്ചു.
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം