മർകസിന് സ്നേഹസമ്മാനവുമായി വെങ്ങാട് മമ്പഉസ്സുന്ന

വിഭവവുമായെത്തിയ സംഘത്തെ സ്വീകരിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രാർഥന നടത്തുന്നു.

വിഭവവുമായെത്തിയ സംഘത്തെ സ്വീകരിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രാർഥന നടത്തുന്നു.
കൊളത്തൂർ: വെങ്ങാട് മമ്പഉസ്സുന്ന ദർസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 100 ചാക്ക് അരി മർകസിലെത്തിച്ചു.
കുരുവമ്പലം പി വി സൈതലവി സഖാഫിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന മമ്പഉസ്സുന്ന ദർസിൻ്റെ 35-ാം വാർഷിക പരിപാടികളുടെ ഭാഗമായാണ് മർകസിലേക്ക് അരി നൽകിയത്. വിഭവവുമായെത്തിയ സംഘത്തെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സി മുഹമ്മദ് ഫൈസി, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി എന്നിവരുടെ നേതൃത്വത്തിൽ മർകസ് അധികൃതർ സ്വീകരിച്ചു.
മമ്പഉസ്സുന്ന പൂർവ വിദ്യാർഥി സംഘടനാ ഭാരവാഹികളായ ഹനീഫ സഖാഫി ഓണപ്പുട, സൈനുദ്ദീൻ സഅദി, ഹകീം അൽ ഹസനി, അബ്ദുർറഹ്മാൻ അൽ ഹസനി, മുശമ്മിർ അസ്ഹരി സംഘത്തിലുണ്ടായിരുന്നു.
ഉലമാക്കളെ അനുസ്മരിച്ച് മർകസ് തിദ്കാർ...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം