മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം

മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതി മർകസ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതി മർകസ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതി ആരംഭിച്ചു. വിദ്യാർഥികളിൽ ഡിജിറ്റൽ സാങ്കേതികവിദ്യയിലുള്ള നൈപുണ്യവും സർഗാത്മകതയും വളർത്തുന്നതും നവീന പഠനരീതികൾ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതി മർകസ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഐ.ടി ലാബിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ പി എം ബഷീർ അധ്യക്ഷത വഹിച്ചു. ഹാജറ സി, മുഹമ്മദ് സാലിം എൻ കെ എന്നിവർ ആശംസ പ്രസംഗം നടത്തി. എസ്.ആർ.ജി കൺവീനർ ഉമൈർ എ സ്വാഗതവും പി.എസ്.ഐ.ടി.സി പ്രതിനിധി ശ്രീഹരി നന്ദിയും പറഞ്ഞു.
ഡോ. നബീല് സി ചികിത്സക്ക് നേതൃത്വം നല്കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
ഉലമാക്കളെ അനുസ്മരിച്ച് മർകസ് തിദ്കാർ...
ഡോ. നബീല് സി ചികിത്സക്ക് നേതൃത്വം നല്കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം