പ്രതീക്ഷകളുടെ ആഘോഷം

കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാർ
For Markaz Live

അല്ലാഹു കനിഞ്ഞേകിയ ജീവിതം അവൻ അരുളിയ പ്രകാരം ക്രമപ്പെടുത്തി സമ്പൂർണമായ വിശ്വാസം ഹൃദയത്തിൽ ഏറ്റുവാങ്ങി ജീവിക്കാനുള്ള ദൃഢപ്രതിജ്ഞ ഈ പെരുന്നാൾ ദിനം നാം പുതുക്കണം. എങ്കിൽ പരീക്ഷണങ്ങളുടെ ഏത് തീച്ചൂളയിൽ അകപ്പെട്ടാലും അല്ലാഹുവിന്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ച് നമുക്ക് ജീവിക്കാനാകും. തെറ്റുകളും അനാചാരങ്ങളും നിറയുന്ന സാമൂഹികാന്തരീക്ഷത്തിൽ അവയിലൊന്നും വീണുപോകാതെ ജീവിതം സംരക്ഷിക്കാനാകും.