മര്‍കസ് സമ്മേളനം: സിവില്സേഷന് സെമിനാറുകള്‍ സംഘടിപ്പിക്കുന്നു


കോഴിക്കോട്: മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സിവിലൈസേഷന് സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളില്‍, അവിടത്തെ പൈതൃകവും ചരിത്രവും അന്വേഷിക്കുന്ന സാംസ്കാരിക സംഗമങ്ങളാണ് നടക്കുന്നത്. പ്രഥമ സിവിലൈസേഷന് സെമിനാര്‍ ഫെബ്രു 19-നു കോഴിക്കോട് നടക്കും. തുടര്‍ന്നു ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലും സെമിനാറുകള്‍ നടക്കും. രാജ്യത്തെ പ്രമുഖരായ അക്കാദമീഷ്യര്‍, സാംസ്കാരിക നേതാക്കള്‍, ചരിത്രകാരന്മാര്, രാഷ്ട്രതന്ത്രജ്ഞന്മാര് സംബന്ധിക്കും.
ഇന്നലെ മര്‍കസില്‍ നടന്ന സമ്മേളന സംഘാടക സമിതി ജില്ലാ കോഡിനേറ്റര്‍മാരുടെ സംഗമത്തില്‍ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് സിവിലൈസേഷന് സെമിനാറുകള്‍ പ്രഖ്യാപിച്ചു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പദ്ധതികള്‍ വിശദീകരിച്ചു. സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സി.പി ഉബൈദുല്ല സഖാഫി, എന്‍.വി അബ്ദുറസാഖ് സഖാഫി, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, ടി.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, സീഫോര്‍ത്ത് അബ്ദുറഹ്മാന് ദാരിമി, സി.വി മുസ്തഫ സഖാഫി തൃശൂര്‍, മുഹമ്മദലി സഖാഫി വയനാട്, ഉസ്മാന് സഖാഫി പട്ടാമ്പി, മുസ്തഫ സഖാഫി ആലപ്പുഴ, ഷാജഹാന് സഖാഫി എറണാകുളം, അശ്രഫ് ഹാജി അലങ്കാര്‍ പത്തനംതിട്ട, നിസാര്‍ സഖാഫി കോട്ടയം, ലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു.
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അന്താരാഷ്ട്ര മീലാദ് സമ്മേളന പശ്ചാത്തലം വിവരിച്ച് സംസാരിക്കും...
അനുഗ്രഹ പ്രഭാഷണത്തിനും പ്രാർഥനക്കും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
ആറ് ഒന്നാം സ്ഥാനവും ഏഴ് രണ്ടാം സ്ഥാനവും പത്ത് മൂന്നാം സ്ഥാനവുമാണ് അല്വാരിസുകള് കരസ്ഥമാക്കിയത്...
സമയവും അവസരവും ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ക്കാണ് വിജയം: കാന്തപുരം ഉസ്താദ്...
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം