സൗജന്യ യുനാനി മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച തലശ്ശേരിയില്‍


കണ്ണൂര്‍: തലശ്ശേരിക്കടുത്ത് വള്ളിയേഴിയില് സൗജന്യ യുനാനി മെഡിക്കല്‍ ക്യാമ്പ് നടക്കുന്നു. ജനുവരി 26 ഞായര്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പരിശോധന, ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍, കപ്പിംഗ് അടക്കമുള്ള വിവിധ റെജിമെന്‍ തെറാപ്പികള്‍ എന്നിവ സൗജന്യമായി നല്‍കും. അസ്ഥി-മര്‍മ വിഭാഗം, സന്ധിരോഗ വിഭാഗം, ജനറല്‍ മെഡിസിന്, സ്ത്രീരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ചര്മരോഗവിഭാഗം, കഫരോഗ വിഭാഗം, ജനറല്‍ സര്‍ജറി തുടങ്ങി വിവിധ വിഭാഗങ്ങളിലായി യുനാനി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ വിദഗ്ധരും പങ്കെടുക്കും. ജനുവരി 25 വൈകുന്നേരം 5 വരെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് സംഘടിപ്പിക്കുന്ന ആയുഷ് മെഡിക്കല്‍ ക്യാമ്പുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂടാതെ തുടര്‍ ചികിത്സയോ അഡ്മിറ്റ് ചികിത്സയോ ആവശ്യമായാല്‍ സൗജന്യ നിരക്കില്‍ മര്‍കസ് നോളജ് സിറ്റിയില്‍ സൗകര്യമൊരുക്കുമെന്ന് സൂപ്രണ്ട് ഡോ. ഒ കെ എം അബ്ദുറഹ്മാന് അറിയിച്ചു. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാനുള്ള ഹെല്പ്ലൈന് നമ്പര്‍ 6235998811
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അന്താരാഷ്ട്ര മീലാദ് സമ്മേളന പശ്ചാത്തലം വിവരിച്ച് സംസാരിക്കും...
അനുഗ്രഹ പ്രഭാഷണത്തിനും പ്രാർഥനക്കും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
ആറ് ഒന്നാം സ്ഥാനവും ഏഴ് രണ്ടാം സ്ഥാനവും പത്ത് മൂന്നാം സ്ഥാനവുമാണ് അല്വാരിസുകള് കരസ്ഥമാക്കിയത്...
സമയവും അവസരവും ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ക്കാണ് വിജയം: കാന്തപുരം ഉസ്താദ്...
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം