മര്‍കസ് സമ്മേളനം: രണ്ടാംഘട്ട വിഭവ സമാഹാരം ഉജ്ജ്വലമായി


കോഴിക്കോട്: മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വിഭവ സമാഹാരത്തിന്റ രണ്ടാം ഘട്ട സ്വീകരണം ഉജ്ജ്വലമായി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, പൂനൂര്, മുക്കം, നരിക്കുനി മേഖലകളിലെ മദ്രസകളിലൂടെ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വഴിയാണ് വിഭവങ്ങള്‍ സ്വീകരിച്ചത്. മുപ്പത് വാഹനങ്ങളിലായി എത്തിയ വിഭവങ്ങളില്‍ ഏഴ് പോത്തുകള്‍, അരി, പഞ്ചസാര എന്നിവക്ക് പുറമെ വീടുകളില്‍ കൃഷി ചെയ്ത വാഴ, പച്ചക്കറികള്‍ എന്നിവയും ഉള്‍പ്പെടുന്നു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയര് വിഭവ സമാഹാര സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി അധ്യക്ഷത വഹിച്ചു. കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. വി.പി.എം ഫൈസി വില്യാപ്പള്ളി ആമുഖപ്രഭാഷണം നടത്തി. 22 റേഞ്ചുകളില്‍ നിന്ന് സമ്മേളനത്തിലേക്ക് ലഭിച്ച തുക ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതാക്കള്‍ കാന്തപുരത്തിന് കൈമാറി. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സി.പി ഉബൈദുല്ല സഖാഫി, ലത്തീഫ് സഖാഫി പെരുമുഖം, ഗഫൂര്‍ ബാഖവി പൂനൂര്, സുല്‍ഫീക്കര്‍ സഖാഫി മുക്കം, അബ്ദുറഹ്മാന് സഖാഫി കാക്കൂര്‍, യൂസുഫ് സഖാഫി കരുവമ്പൊയില്‍, നാസര്‍ സഖാഫി അമ്പലക്കണ്ടി, പി.ജി.എ തങ്ങള്‍ പാനൂര്‍, അബ്ദുറഹ്മാന് സഖാഫി കാന്തപുരം, ഉമര്‍ സഖാഫി മങ്ങാട്, ടി മുഹമ്മദ് സഖാഫി, ഹുസ്സൈന്‍ സഖാഫി പന്നൂര് എന്നിവര്‍ സംബന്ധിച്ചു.
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അന്താരാഷ്ട്ര മീലാദ് സമ്മേളന പശ്ചാത്തലം വിവരിച്ച് സംസാരിക്കും...
അനുഗ്രഹ പ്രഭാഷണത്തിനും പ്രാർഥനക്കും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
ആറ് ഒന്നാം സ്ഥാനവും ഏഴ് രണ്ടാം സ്ഥാനവും പത്ത് മൂന്നാം സ്ഥാനവുമാണ് അല്വാരിസുകള് കരസ്ഥമാക്കിയത്...
സമയവും അവസരവും ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ക്കാണ് വിജയം: കാന്തപുരം ഉസ്താദ്...
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം